ഇടംപിരി വലംപിരി ഔഷധഗുണങ്ങൾ | Helicteres isora

ഇടംപിരി വലംപിരി,ഇടംപിരി വലംപിരി എന്ന ആയുർവേദ മരുന്ന് ചെടി,വലംപിരി,ഇടംപിരി,വലംപിരി ശംഖ്,ഇടംപിരി ശംഖ്,ഇടംപിരി വലം പിരിയന്ന അൽഭുത സസ്യത്തിന്റെ ഗുണങ്ങൾ,വലന്പിരി,പേരിനു പിന്നിൽ,രൂപവിവരണം,തിരുകുപാലാ,avartaphala,rangalata,vamavarta,tindukini,vibhandi avarttani,mrigashringi,bhendu,jonkphal,flowers of india,nut-leaved screw tree,ഈശ്വരമൂലി,eeswaramooli,രംശ്വരമുല്ല,ransvaramulla,valampiri,kerala ayurveda plants,medicinal plants in kerala,idampiri valampiri,idampiri valampiri plant,medicinal plant idampiri valampiri,valampiri,about idampiri valampiri herbal plant,idampiri,valampuri sangu,valampuri sangu price,valamburi,original valampuri sangu video,valampuri sangu rice test,valampuri sangu test,|| original valampuri sangu,ll valampuri sangu rise test in tamil,valampuri sangu original test,original valampuri sangu test,valamburi tree,valampuri sangu testing,valampuri sangu in india,east indian screw tree,indian screw tree,east india screw tree,nut-leaved screw tree,common name of indian screw tree,tree,screw pine,screw,indian,india,screw pine fruit,manchineel tree,the sandbox tree,trees with red bands,tree with exploding seeds,pisonia tree,india vs pakistan,lovely trees and gardens,screw pine fruit wine,screw pine processing,trees,strychnine tree,tree with spikes,spiky tree,flowers of india,#indianscrewtree,helicteres isora,helicteres isora medicinal uses,helicteres isora fruit,helicteres isora uses,helicteres isora plant,helicteres isora family,helicteres isora benefits,helicteres isora common name,helicteres isora chemical constituents,helicteres isora (வலம்புரியின் வைத்திய முறைகள் ),helicteres isora in hindi,helicteres isora in telugu,common name of helicteres isora,helicteres,helicteres isora malayalam name,isora,#helicteres_isora,#helicteres_isora uses


കേരളത്തിലെ ഒട്ടുമിക്ക വനങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധ ചെടിയാണ് ഇടംപിരി വലംപിരി. കൈവൻ, കയ്യോൻ, കയ്യൂൺ, കൈനാര്, കൈവുള, കയ്യുളനാര് എന്നിങ്ങനെ പല പേരുകളിൽ ഇതിനെ അറിയപ്പെടുന്നു. ഇതിന്റെ കായ്കൾ സ്ക്രൂ പോലെ തിരിഞ്ഞു പിരിഞ്ഞാണ്‌ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെയാവാം ഇടംപിരി വലംപിരി എന്ന പേര് ലഭിച്ചത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.കുറ്റിച്ചെടിയാണങ്കിലും ഒരു ചെറു വൃക്ഷം പോലെ ഇത് വളരാറുണ്ട്. ഇതിന്റെ തൊലി കയറിനേക്കാൾ ബലമുള്ളതാണ്.
 പണ്ടുകാലങ്ങളിൽ നാട്ടുമ്പുറത്തുള്ളവർ വിറക് പെറുക്കാൻ   കാട്ടിൽ പോകാറുണ്ടായിരുന്നു. ആ സമയങ്ങളിൽ വിറക്  ശേഖരിച്ച് ഇതിന്റെ തൊലി കൊണ്ടാണ് കെട്ടി കൊണ്ടുവരുന്നത്. അതുപോലെതന്നെ ആനയുടെ വക്ക ( ആന തടി പിടിക്കുന്ന കയറ് ) നിർമ്മിക്കുന്നതും ഇതിന്റെ തൊലി കൊണ്ടാണ് അത്രയ്ക്ക് ബലമാണ് ഇതിന്റെ നാരിന്. പണ്ടുകാലത്തെ ആൾക്കാർ ശരീരത്തിന് ക്ഷതമേൽക്കുമ്പോൾ ഇതിന്റെ വേര് ഇടിച്ചുപിഴിഞ്ഞ് നീര് കുടിക്കുന്നത്  പതിവുണ്ടായിരുന്നു. ഇതിന്റെ വേര് .തണ്ട് ,ഫലം എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു

 
Botanical name Helicteres isora
 Family Sterculiaceae (Cacao family)
Common name East-Indian screw tree  
Nut-leaved screw tree
 Hindi मरोड़फली marorphali
Marathi अटी ati
धामणी dhamani
केवण kevan
मुरडशेंग muradsheng
Sanskrit अजशृङ्गी ajasrngi
आवर्तनी avartani
मृगशृङ्गी mrgasrngi
मूर्वा murva
Tamil இடம்புரி itampuri
 வலம்புரி valam-puri
Telugu  నులితడ nulitada
Kannada ಭೂತಕರುಳು bhutakarulu
ಚುಚುಲು chuchulu
ಎಡಮುರಿ ಗಿಡ edamuri gida
ಕಾಡಕಲ್ನಾರು kadakalnaru
ಕವರ್ಗಿ kavargi
 Malayalam (ഇടംപിരി വലംപിരി ) Idampiri Vlampiri
Bengali অন্তমৰা antamora
Gujarati આંટેડી aantedi
હાટેડી hatedi
મરડાશીંગી mardashingi
Punjabi ਮਰੋਡ਼ ਫਲੀ maror phali
Rajasthani मरोड़फली marorphali
Odia: ମୁଡ଼୍ମୁଡ଼ି murmuri
Assamese আঁতমৰা aantmoraa
মৃগ শিং mriga shing
Nepali कपासे kapaase
मरोर्फली marorphali
मृगसिङ्गा mrigasingaa
फार्सा phaarsaa
രസാദിഗുണങ്ങൾ
രസം കഷായം, അമ്ലം, മധുരം
ഗുണം ലഘു, രൂക്ഷം
വീര്യം ശീതം
വിപാകം കടു
ഔഷധയോഗ്യ ഭാഗം വേര്, തണ്ട്, ഫലം
 
 
ഔഷധഗുണങ്ങൾ 

വേദന , അതിസാരം, പ്രവാഹിക, ഉദരകൃമി,  പിത്ത ശൂല, എന്നീ രോഗങ്ങളെ ശമിപ്പിക്കുംകഫത്തെ ക്ഷയിപ്പിക്കും. കുടലിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും
 
 
ചില ഔഷധപ്രയോഗങ്ങൾ
 
 ഇതിന്റെ കായ് ഉണക്കിപ്പൊടിച്ച് തേനും ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിനും വയറുവേദനക്കും വളരെ നല്ലതാണ്
 
 ഇടംപിരി വലംപിരിയുടെ  വേര് കഷായം വച്ച് കഴിച്ചാൽ വയറുവേദന ,ഉദരകൃമി എന്നിവ ശമിക്കും

 ഇതിന്റെ കായ് എണ്ണയിൽ കാച്ചി ചെവിയിൽ ഇറ്റിക്കുന്നത് ചെവി വേദനയ്ക്കും ചെവി പഴുപ്പിനും വളരെ നല്ലതാണ്

 ഇതിന്റെ തൊലി വായിലിട്ടു ചവയ്ക്കുന്നത് പല്ലിന്റെ ബലത്തിന് വളരെ നല്ലതാണ് ഇളകിയ പല്ലുകൾ പോലും ഉറക്കുന്നതാണ് (ഇളകിയ പല്ലുകൾ ഉറയ്ക്കും )

 ഇതിന്റെ വേരിലെ തൊലി കഷായംവെച്ച് കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും.50 ഗ്രാം തൊലി ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് ദിവസം രണ്ടുനേരം കഴിക്കണം

 ഇതിന്റെ ഒരു കായ് നൂലിൽ കെട്ടി കുഞ്ഞുങ്ങളുടെ അരയിൽ ബന്ധിപ്പിച്ചാൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വിരകടി. വയറുകടി തുടങ്ങിയവയ്ക്ക് വളരെ നല്ലതാണ്
 
 ഇതിന്റെ ഇല ഉണക്കി വീടുകളിൽ പുകച്ചാൽ പ്രേത പ്രേത പിശാശുക്കൾ ഒഴിഞ്ഞു പോകും എന്നൊരു വിശ്വാസമുണ്ട് 
 
ഇടംപിരി വലംപിരിയുടെ വേരിലെ  തൊലി  അരച്ച് ആനച്ചുവടി നീരിൽ ചേർത്തിളക്കി വെയിലിൽ വറ്റിച്ച് ഉണക്കി പൊടിച്ചത് കുറച്ചു   തേനിലോ, നെയ്യിലോ ചേർത്ത് കഴിക്കുന്നത്  ഉദര വ്രണങ്ങൾ മാറും

ഇടംപിരിയും വലംപിരിയും ഓരോന്ന് എടുത്ത് ആനചുവടി വേരും ചേർത്ത് മുട്ടയുടെ  വെള്ളയും  ചേർത്ത്  അരച്ച് ഉപ്പൂറ്റിയിൽ  വച്ചുകെട്ടിയാൽ ഉപ്പകറ്റി വേദന ശമിക്കും.
 
ഇതിന്റെ ഇലയോ, തണ്ടോ ,വേരോ കഷായം വച്ച് കഴിച്ചാൽ അതിസാരം ,പ്രവാഹിക ,പിത്തശൂല എന്നിവ ശമിക്കും 
 
ഇടം പിരി വലംപിരിയുടെ പച്ച കായും  പച്ച മഞ്ഞളും  ചേർത്ത്  അരച്ച് പുരട്ടിയാൽ വളംകടി ,വ്രണം എന്നിവയ്ക്ക് നല്ലതാണ്   
വളരെ പുതിയ വളരെ പഴയ