കരിനൊച്ചിയുടെ ഔഷധഗുണങ്ങൾ | Vitex negundo

 

കരിനൊച്ചി,കരുനൊച്ചി,#കരിനൊച്ചി,കരിനെച്ചി,കരിനോച്ചി,കരിനൊച്ചി - benefits of vitex nigundo dr t l xavier,#karinochi #karinechi #കരിനൊച്ചി #നൊച്ചി #karinochi_benefits,വെള്ളനൊച്ചി,ആറ്റുനൊച്ചി,ഒറ്റമൂലി കരിനൊച്ചിയില്‍,വേദനസംഹാരി,#mudi #mudikozhichil#മുടി_കൊഴിച്ചിൽ #മുടി_വളരാൻ,#കരിനൊച്ചി_എണ്ണ #oil_preparation_malayalam #enna #oil #thailam #തൈലം#എണ്ണ,#karinochi_oil_preparation #karinochi_leaf #karinochi_uses #karinochi_enna,karinochi,karunochi,karinochi ila,karinochi enna,karinochi kurukku,karinochi uses in malayalam,#karinochi,karinoch,arinochi,karinochi ela,karinochi leaf,karinochi halwa,uses of karinochi,karinechi,karinochi malayalam,karinochi leaf halwa,benefits of karinochi,karinochi halwa recipe,karunochi oil,madicinal use of karinochi,karinochi health benefits,karunochi mooligai tamil,health benefits of karinochi in malayalam,vitex negundo,vitex negundo uses,vitex negundo benefits,vitex nigundo,negundo,vitex negundo tree,vitex negundo plant,vitex,vitex negundo images,function of vitex negundo,lagundi ( vitex negundo),vitex negundo uses for health,شجرة العفة الصينية vitex negundo,vitex negundo benefits for health,medicinal value of vitex negundo plant,vitex negundo (organism classification),vitex nirgundi,negundo plants,lagundo,horseshoe vitex,vitex plant,vitexnegundo,vitex trifolia,bonsai vitex trifolia,legundi (vitex trifolia),شجرة العفة المبسطة الفضية vitex trifolia silver,vitex,propagate vitex trees,vitex plant,vitex flower,vitex nigundo,indian three-leaf vitex,propagate vitex trees by cuttings,vitex agnus-castus,grow vitex from seed,uses of vitex nigundo,how to propagate vitex,vitex in rootmaker pots,california,കരിനൊച്ചി - benefits of vitex nigundo dr t l xavier,australia,australian,dwarf olive,otamooli,vitex,bicolor,guaraipo bicolor,melipona bicolor,splitting fascicularia bicolour,vitex agnus-castus (organism classification),guantes de látex,útero bicorno,kitolod,bunga kitolod,scotch-brite,bahaya kitolod,tanaman kitolod,manfaat kitolod,khasiat kitolod,vopsea decorativa exterior,cordata,spontex,engravidar com útero bicorno,site plan,most expensive fruit,hortensis,tencuiala decorativa,worst fruit,mark lovick,preparar abono orgánico

നമ്മുടെ നാടുകളിൽ വെളിച്ചെടിയായും ഔഷധത്തിനായും നാട്ടു വളർത്തിയിരുന്ന ഒരു കുറ്റിച്ചെടിയാണ് കരിനൊച്ചി .വാത രോഗങ്ങളെയും സന്ധിവേദനയേയും ചെറുക്കാൻ ശേഷിയുള്ള ഒരു ചെറുമറമാണ് കരിനൊച്ചി .ബംഗാൾ ,കേരളം ,തമിഴ്നാട് എന്നിവിടങ്ങളിൽ കരിനൊച്ചി ധാരാളമായി കണ്ടുവരുന്നു .ഇലയുടെ നിറത്തെ ആധാരമാക്കി കരിനൊച്ചി മൂന്നിനങ്ങളുണ്ട് കരിനൊച്ചി ,വെള്ളനൊച്ചി .ആറ്റുനൊച്ചി എന്നിങ്ങനെ .ഇതിൽ ഔഷധഗുണങ്ങൾ കൂടുതലുള്ളത് കരിനൊച്ചിക്കാണ് നമ്മൾ ഇവിടെ പറയുന്നതും കരിനൊച്ചിയെ പറ്റിയാണ്

കരിനൊച്ചി ; Vitex negundo

വെള്ളനൊച്ചി : Vitex trifolia

 ആറ്റുനൊച്ചി : Vitex Bicolor

ഏകദേശം 4 മീറ്ററോളം ഉയരത്തിൽ വളരുന്ന കരിനൊച്ചിയുടെ ഇരുണ്ട ചാര നിറത്തിലാണ് .ഇലകളുടെ മുകൾ ഭാഗത്ത് നല്ല പച്ചനിറവും അടിഭാഗത്ത് വയലറ്റു കലർന്ന പച്ചനിറവുമാണ് .ഇതിൽ ധാരാളം ചെറിയ പൂക്കളുണ്ടാകും .പൂക്കൾക്ക് വയലറ്റു കലർന്ന നീല നിറമാണ് .കായ്കൾക്ക് കറുപ്പു നിറമാണ് .കായ്കൾക്കുള്ളിൽ 4 വിത്തുകൾ വീതം കാണും .തണ്ടുകൾ നട്ടാണ് കരിനൊച്ചി സാധാരണ വളർത്തിയെടുക്കുക .കരിനൊച്ചിയുടെ വേരും ,ഇലയും ,തൊലിയും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു 


കുടുംബം :   Verbenaceae

ശാസ്ത്രനാമം : Vitex negundo

 
മറ്റു ഭാഷകളിലെ പേരുകൾ 

 ഇംഗ്ലീഷ് : Five leaved chaste tree
സംസ്‌കൃതം : നിർഗുണ്ഡി , സിന്ധുവാരഃ , നീലമജ്ഞരി , ഇന്ദ്ര സുരസഃ , ഇന്ദ്രാണിക , ഭൂത കേശി , നീലിക

ഹിന്ദി : സംഹാലു 

തമിഴ് : നൊച്ചി 

തെലുങ്ക് : നേല്ലാവാവിലി 

ബംഗാളി : നശിന്ദ 

ഗുജറാത്തി : നാഗഡോ

രസാദിഗുണങ്ങൾ 

രസം : കടു, തിക്തം, കഷായം

ഗുണം : ലഘു, രൂക്ഷം

വീര്യം : ഉഷ്ണം

വിപാകം : കടു

ഔഷധഗുണങ്ങൾ 

 കരിനൊച്ചികഫ വാത രോഗങ്ങളെ ശമിപ്പിക്കുന്നു. ആമവാതം, സന്ധിവാതം, നടുവേദന, എന്നീ അസുഖങ്ങളെയും ശമിപ്പിക്കാൻ കരിനൊച്ചിക്ക്  കഴിവുണ്ട്.  അപസ്മാരത്തിനും കൃമിശല്യത്തിനും ഏറ്റവും നല്ല മരുന്നാണ് കരിനൊച്ചി മാത്രമല്ല ക്ഷയരോഗം, മലമ്പനി എന്നീ രോഗങ്ങൾക്കും കരിനൊച്ചി  വളരെ ഫലപ്രദമാണ്.

 
ചില ഔഷധപ്രയോഗങ്ങൾ 

 കരിനൊച്ചിയുടെ ഇല പിഴിഞ്ഞെടുത്ത നീര് അഞ്ചു തുള്ളിവീതം രണ്ടു മൂക്കിലും ഒഴിക്കുന്നത് അപസ്മാര രോഗത്തിന് വളരെ ഫലം ചെയ്യും.
 
 കരിനൊച്ചിയില കഷായംവച്ച് ചെറിയ ചൂടോടെ കവിൾ കൊള്ളുന്നത് വായ്പുണ്ണ് മാറാൻ വളരെ ഫലപ്രദമാണ് മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് തൊണ്ട വേദനയ്ക്കും വളരെ ഫലപ്രദമാണ് 
 
മുഖത്തെ കറുത്ത പാട് ഇല്ലാതാക്കാൻ കരിനൊച്ചി ഇലയുടെ നീര് പതിവായി മുഖത്ത് പുരട്ടിയാൽ മതി 

 കരിനൊച്ചിയില വായിലിട്ടു ചവച്ച് നീര് വായിൽ കൊള്ളുന്നതും വായ്പുണ്ണ് മാറാൻ വളരെ ഫലപ്രദമാണ്
 


 നടുവേദന, മുട്ടുവേദന, ശരീര വേദന തുടങ്ങിയ  അസുഖങ്ങൾക്ക് കരിനൊച്ചി വേരും, ഇലയും ഇട്ടു വച്ച കഷായത്തിൽ ആവണക്കെണ്ണ ചേർത്ത് കുടിച്ചാൽ അസുഖങ്ങൾ പൂർണമായും വിട്ടുമാറും/  കരിനൊച്ചി ഇല അരച്ച് പുറമേ പുരട്ടുന്നത് വളരെ ഫലപ്രദമാണ്

 കരിനൊച്ചി, കുറുന്തോട്ടി, വെളുത്തുള്ളി ഇവ സമമെടുത്ത് കഷായംവെച്ച് രണ്ടുനേരം അരത്തുടം വീതം കഴിക്കുന്നത് രക്തവാതത്തിനും, വാതത്തിനും വളരെ ഫലപ്രദമാണ്

 കരിനൊച്ചിയിലയും, തുളസിയും, അല്പം ജീരകവും, കുരുമുളകും ചേർത്ത് കഷായംവെച്ച് കുടിക്കുന്നത് ചുമ മാറാൻ വളരെ ഫലപ്രദമാണ്

 കരിനൊച്ചിയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ച് ദിവസം മൂന്നുനേരം കുടിക്കുന്നത് ജലദോഷം പനി എന്നിവ വിട്ടുമാറാൻ വളരെ ഫലപ്രദമാണ്

 കരിനൊച്ചിയുടെ ഇല അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും

 കരിനൊച്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീര വേദന മാറാൻ വളരെ ഫലപ്രദമാണ്
 
കരിനൊച്ചി വേര്, തിപ്പലി ഇവ സമമെടുത്ത് അടച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ മൂത്രാശയത്തിലെ കല്ല് ദ്രവിച്ചു പോകാൻ വളരെ ഫലപ്രദമാണ്

 കരിനൊച്ചിയുടെ തളിരില നന്നായി അരച്ച് മൂന്നു നെല്ലിക്ക വലുപ്പത്തിൽ എടുത്തത് രാവിലെ കറന്നെടുക്കുന്ന രണ്ടു തുടം പശുവിൻ പാലിൽ കലക്കി കുറച്ചുദിവസം പതിവായി കഴിച്ചാൽ നടുവെട്ടൽ , (നടുമിന്നൽ) മാറാൻ വളരെ ഫലപ്രദമാണ്
 


Previous Post Next Post