തലയിലെ പേൻ ശല്യം മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ

പ്രായഭേദമന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. പേനുകൾ അത്ര അപകടകാരികൾ അല്ലെങ്കിലും മറ്റ് ആളുകളിലേക്ക് ഇത് വ്യാപിക്കും. ഒരുതവണ തലയിൽ പേൻ കയറിയാൽ അതിനെ ഒഴിവാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തലയിലെ വൃത്തികുറവാണ് പ്രധാനമായും പേൻ പെരുകാൻ കാരണമാകുന്നത്  തലയും ശരീരവും എപ്പോഴും വൃത്തിയായി കൊണ്ടു നടക്കുന്നവരിലും മറ്റൊരാളിൽ നിന്ന് ഇത് പകരാം. നമ്മളറിയാതെ നമ്മുടെ തലയോട്ടിയിൽ കഴിഞ്ഞു കൊണ്ട് രക്തം കുടിച്ചു ജീവിക്കുന്നവയാണ് പേനുകൾ. അസഹനീയമായ ചൊറിച്ചിലും ഇക്കിളിപ്പെടുത്തുന്ന പേനകളുടെ ഇഴച്ചിലുമാണ് തലയിൽ പേൻ കയറിയാലുള്ള ലക്ഷണങ്ങൾ

$ads={1}


 പേൻ നമ്മുടെ തലയോട്ടിയിൽനിന്ന് രക്തം കുടിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിലേക്ക് അതിന്റെ ഉമനീർ കടത്തിവിടുന്നു ഇ ഉമനീർ നമ്മുടെ ശരീരത്തിലെ രക്തം കട്ടിയാകാതെ പേനിന് വളരെയെളുപ്പത്തിൽ രക്തം കുടിക്കാൻ സഹായിക്കുന്നു  ഇതുകാരണം പേൻ സ്ഥിരമായി കഴിക്കുന്ന ഭാഗങ്ങളിൽ ശക്തമായ ചൊറിച്ചിലും ചിരങ്ങകളും ഉണ്ടാകും 
 പേൻ മുട്ടയാണ് നമ്മൾ ഈര് എന്ന് പറയപ്പെടുന്നത്. പേനുകൾ മനുഷ്യ ശരീരത്തിൽ മാത്രം കാണപ്പെടുന്ന ഒന്നാണ്. പ്രധാനമായും നമ്മുടെ ശരീരത്തിൽ മൂന്നു തരത്തിൽ പേനുകൾ  കാണപ്പെടുന്നു. തലയിൽ കാണുന്നവ. കക്ഷം നെഞ്ച് തുടങ്ങി ശരീരഭാഗങ്ങളിൽ കാണപ്പെടുന്നവ. സ്ത്രീപുരുഷഭേദമന്യേ ഗുഹ്യഭാഗങ്ങളിൽ കാണപ്പെടുന്നവ.


 ശരീരഭാഗങ്ങളിലും ഗുഹ്യഭാഗങ്ങളിലും പേൻ പെരുകാനുള്ള കാരണവും വൃത്തിയില്ലായ്മ തന്നെയാണ്. സ്ഥിരമായി കുളിക്കാത്തവരിലും ഒരു വസ്ത്രം തന്നെ കഴുകാതെ സ്ഥിരമായി ഉപയോഗിക്കുന്നതും ഇതിന് കാരണമാണ്. ശരീരത്തിലുണ്ടാകുന്ന പേനുകളും മറ്റുള്ളവരിലേക്ക് പകരും അതുകൊണ്ടുതന്നെ ഇവർ ഉപയോഗിക്കുന്ന ചീപ്പ്, തോർത്ത്, തലയിണ ബെഡ്ഷീറ്റ് തുടങ്ങിയവ ഉപയോഗിക്കാനും മറ്റുള്ളവർക്ക് കൊടുക്കാനും പാടില്ല അതുപോലെതന്നെ പൊതുസ്ഥലങ്ങളിലുള്ള കുളങ്ങളിൽ കുളിക്കാതിരിക്കാൻ ശ്രദ്ധിക്കുക ശരീരത്തിലുണ്ടാകുന്ന പേനുകൾക്ക് ദിവസങ്ങളോളം വെള്ളത്തിൽ കഴിയാനുള്ള കഴിവുണ്ട് അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്കും പകരാം. പേൻശല്യം മാറാൻ ആയുർവേദത്തിൽ ചില  ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.

$ads={2}

1 തുളസിയിലയും കീഴാർനെല്ലിയും ചതച്ച് കഞ്ഞിവെള്ളത്തിൽ ഞെരടി താളിയാക്കി പതിവായി തലയിൽ തേച്ച് കുളിക്കുന്നത് പേൻ ശല്യം മാറാൻ നല്ലൊരു പരിഹാരമാർഗമാണ്

2 സാവാള നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

3 വെളുത്തുള്ളി അരച്ച് പേയസ്റ്റ് രൂപത്തിലാക്കി ചെറുനാരങ്ങാനീരും ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുശേഷം കർപ്പൂരം ചേർത്ത് വെള്ളം കൊണ്ട് തല കഴുകുന്നതും പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

4 തേങ്ങാപ്പാലിൽ അല്പം കുരുമുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് തലയിൽ തേച്ചുപിടിപ്പിച്ച് നല്ലതുപോലെ മസാജ് ചെയ്യുക ശേഷം ടവ്വൽകൊണ്ട് മുടി മൂടികെട്ടുക 20 മിനിറ്റിനു ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചു ദിവസം പതിവായി ചെയ്യുന്നത് പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

5 തുളസിയില നല്ലതുപോലെ അരച്ച് തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

6  ആര്യവേപ്പില നന്നായി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

7 തൈരും, തുളസിനീരും ചെറുനാരങ്ങാനീരും നന്നായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

8 വേപ്പിൻകുരു നന്നായി അരച്ച് തേച്ചുപിടിപ്പിച്ച് ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ്

9 തേങ്ങാപ്പീരയും സമം രാമച്ചവും മൂന്നോ നാലോ വെളുത്തുള്ളി അല്ലിയും ഒരു ടീസ്പൂൺ ഉലുവയും നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയുന്നതും തലയിലെ പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ് 

 ശരീരഭാഗങ്ങളിലും ഗുഹ്യഭാഗങ്ങളിലുമുണ്ടാകുന്ന പേൻ ശല്യത്തിന്

 വെള്ള അടയ്ക്കാമണിയൻ എന്ന കുറ്റിച്ചെടിയുടെ ഇല നല്ലതുപോലെ അരച്ച് ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ച് പത്തോ ഇരുപതോ മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് ശരീരഭാഗങ്ങളിലും ഗുഹ്യഭാഗങ്ങളിലുമുണ്ടാകുന്ന പേൻ ശല്യം മാറാൻ വളരെ ഫലപ്രദമാണ് 

Beauty tips dry skin, Beauty tips channel, Beauty tips and secrets, കടുക്, How to control head lice, Beauty ടിപ്സ്, Tharan puvan, Pen shalyam akattan, Pen shalyam kurakkan, Pen shalyam, Pen shalyam malayalam, പേൻ ശല്യം പോവാൻ, കുട്ടികൾക്കും ഉപയോഗിക്കാം, താരൻ ശല്യം ഒഴിവാക്കാം, പേന് പോകാനുള്ള മരുന്ന്, പേൻ ശല്യം മാറാൻ, പേന് എങ്ങനെ കളയാം, Pen shalyam maran medicine, Malayalam movie, Mudi kozhichil, Home remedy for lice removal, Natural remedy for head lice removal, Dandruff removal with lice comb, Head lice removal remedy at home,Lice home remedy malayalam,Natural medicine for lice removal,പേൻ മാറാൻ ഒരു നാച്ചുറൽ മരുന്ന്,Hair growth new tips,How to hair fall avoid,Arogyam,പേൻ മാറാൻ മരുന്ന് പരിചയ പെടാം,Mudi valaran enthu cheyyanam,Vannam vekkan,Kavil vekkan,Pen shalyam ozhivaakkam malayalam video,പെനിനെ കൊല്ലാൻ മല്ലിയില,പെൻ ഈരും ചവാൻ,മുടി വളരാൻ,മുടി കൊഴിച്ചിൽ മാറാൻ,മുടി തഴച്ചു വളരാൻ,പേൻ ഈര് ശല്യം മാറാൻ,പേൻ പോകാനുള്ള വഴി,പേൻ ശല്യം മാറാൻ തുളസി,പേൻ ശല്യം എങ്ങനെ കളയാം,പേൻ ശല്യം എങ്ങനെ ഒഴിവാക്കാം,തലയിലെ പേൻ ശല്യം മാറ്റാൻ,ഒറ്റ ദിവസത്തിൽ പേൻ ശല്യം മാറ്റാം,പേൻ ശല്യം മാറാൻ ഒരു എളുപ്പവഴി,Dandruff,Taran akattan,Taran,പ്രാവ് പേന് ശല്യം,ആടിന്റെ പേന് ശല്യം,കുട്ടികളിലെ പേന് ശല്യം മാറാന്,പേന് ശല്യം മാറാന് ഉള്ള മരുന്ന്,പേന് ശല്യം അകറ്റാന് മരുന്ന്,പേന് ഈര് ശല്യം മാറാന്,പേന് ശല്യം,പേന് ശല്യം മാറാന്,പേന് ശല്യം അകറ്റാന്


Post a Comment

Previous Post Next Post