അലർജിയും തുമ്മലും പൂർണ്ണമായി മാറാൻ ഫലപ്രദമായ 10 ഒറ്റമൂലികൾ | Allergy Thummal Maram Ottamoolikal

അലർജിയും തുമ്മലും കാരണങ്ങളും പരിഹാരവും,അലര്ജി തുമ്മല് മാറാന്,അലര്ജി തുമ്മല് ഒറ്റമൂലി,തുമ്മല് മാറാന്,ജലദോഷം തുമ്മല് മാറാന്,തുമ്മല് അലര്ജി,തുമ്മല്‍,തുമ്മല് മാറാന് ഒറ്റമൂലി,അലർജി തുമ്മൽ,# അലർജി തുമ്മൽ,അലർജിമൂലമുള്ള തുമ്മൽ,അലർജി തുമ്മൽ ഒറ്റമൂലി,അലർജി ചുമ,തുമ്മലിന്,അലർജി ചുമ മലയാളം,അലർജി,തുമ്മൽ,ആലര്ജി തുമ്മൽ,# തുമ്മൽ,അലര്ജി തുമ്മൽ ഒറ്റമൂലി,അലർജി മാറാന്,അലർജി ചൊറിച്ചിൽ,രാവിലെയുള്ള തുടർച്ചയായ തുമ്മൽ,രാവിലെ ഉളള തുമ്മൽ മാറാൻ,അലര്ജി ചുമ മാറാൻ allergy,chuma maran,kapha kettu maran malayalam,kuttikalile kaphakettu maran,jaladhosham thummal mookkadapp maram,kafakettu maran,kapha kettu maran,kapha kettu maran ottamoli,allergy medicine malayalam,types of allergy,allergy medicine,skin allergy test,chuma maran malayalam,kuttikaludey chuma maran,chuma maran ottamooli,kapham maran malayalam,skin allergy treatment at home in tamil,jaladosham maran malayalam,jaladosham maran ottamooli

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് അലർജി. വിട്ടുമാറാത്ത ജലദോഷം. തുമ്മൽ. ശ്വാസംമുട്ടൽ. കണ്ണ് ചൊറിച്ചിൽ. ചെവിചൊറിച്ചിൽ എന്നിവ അലർജിയുടെ പ്രധാന ലക്ഷണങ്ങളാണ് 
.നമ്മുടെ ശരീരത്തിലേക്ക് എന്തെങ്കിലും ഒരു വസ്തു കയറി അവിടെയുണ്ടാകുന്ന  റിയാക്ഷനാണ് സാധാരണഗതിയിൽ അലർജി എന്ന് പറയുന്നത്. ഉദാഹരണത്തിന് ചിലർക്ക് പൊടിയടിച്ചുകഴിഞ്ഞാൽ പെട്ടെന്നുതന്നെ തുമ്മൽ. ശ്വാസംമുട്ടൽ എന്നീ  പ്രശ്നങ്ങൾ ഉണ്ടാകും. പൊടി നമ്മുടെ ശരീരത്തിലേക്ക് കയറുമ്പോൾ  നമ്മുടെ പ്രതിരോധ കോശങ്ങൾ അതുമായി റിയാക്ഷനുണ്ടാക്കുകയും അതിന്റെ ഭാഗമായിട്ടാണ് നമുക്ക് തുമ്മലും ജലദോഷവുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നത് . ചിലർക്ക് രാത്രിയിൽ കിടക്കാൻ തുടങ്ങുമ്പോഴാണ് തുമ്മൽ ഉണ്ടാകുന്നത് ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോഴാണ് തുമ്മൽ കൂടുതലായും കാണുന്നത് ഇതിന് കാരണം എന്ന് പറയുന്നത് നമുക്ക് കാണാൻ കഴിയുന്ന പൊടി മാത്രമേ ക്ലിയറാക്കാൻ കഴിയുകയുള്ളൂ. നമുക്ക് കാണാൻ കഴിയാത്ത ഒരുപാട് പൊടികൾ റൂമിൽ കാണാറുണ്ട്  ഫാനിടുന്ന സമയത്ത് ഈ അദൃശ്യമായ  പൊടികളെല്ലാം തന്നെ നമ്മുടെ മൂക്കിലേക്ക് കയറുകയും ഇത്  തുമ്മലിനും ജലദോഷത്തിനും കാരണമാകുകയുംചെയ്യുന്നു  . അതുകൊണ്ടുതന്നെ ഫാൻ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ  ശ്രദ്ധിക്കുക. അതുപോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന തലയണ. ബെഡ്ഷീറ്റ്. ആഴ്ചയിൽ ഒരു തവണ അലക്കി വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 

$ads={1}

 നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ. നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ ഇവയെല്ലാം അലർജിക്ക് കാരണമാകാറുണ്ട്. ഒരുപരിധിവരെ ഇത് പാരമ്പര്യമായി ഉണ്ടാകാറുണ്ട്. അതായത് മാതാപിതാക്കൾക്ക് ആർക്കെങ്കിലും ശ്വാസകോശസംബന്ധമായ രോഗങ്ങളുണ്ടെങ്കിൽ കുട്ടികൾക്കും അത് 
 വരുവാനുള്ള സാധ്യത വളരെയേറെയാണ്.. ശ്വാസകോശ അലർജിയെ പരിഹരിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ഏത് സാഹചര്യം കൊണ്ടാണ് അത് ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ഒഴിവാക്കുകയാണ് വേണ്ടത്. ശ്വാസകോശ അലർജി വന്നാൽ ആയുർവേദത്തിൽ ഫലപ്രദമായ  ചില ഒറ്റമൂലികളുണ്ട്  അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

1 വേപ്പിലയും മഞ്ഞളും അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ അതിരാവിലെ വെറും വയറ്റിൽ  കഴിക്കുക ഇങ്ങനെ പതിവായി കുറച്ചുനാൾ കഴിക്കുന്നത് അലർജി മാറാൻ സഹായിക്കും

2 പച്ചമഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് അതിരാവിലെ വെറും വയറ്റിൽ ഒരു മാസം തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും

3 നെല്ലിക്കാപൊടി 3 ഗ്രാം വീതം നെയ്യിൽ ചാലിച്ച് തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും

4 കരിക്കിൻവെള്ളത്തിൽ ഒരു പിടി ചുവന്ന തുളസിയിലയുടെ നീര് പിഴിഞ്ഞു ചേർത്ത് ഒരു നേരം വീതം ഒരാഴ്ച തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും

5 ചുവന്ന തുളസിയില ചതച്ചിട്ട്  എണ്ണ കാച്ചി തലയിൽ പതിവായി തേച്ചുകുളിക്കുന്നത് അലർജി മൂലമുണ്ടാകുന്ന തുമ്മലിന് നല്ലൊരു മരുന്നാണ്

$ads={2}

6 വാതംകൊല്ലിയുടെ വേര് ചതച്ച് കിഴികെട്ടി ദിവസം മൂന്നോ നാലോ പ്രാവശ്യം മൂക്കിൽ വലിക്കുന്നത് തുമ്മൽ മാറാൻ നല്ലൊരു മരുന്നാണ്

7 രണ്ടോമൂന്നോ കുടവന്റെ ഇലയും രണ്ട് കുരുമുളകും കൂടി ദിവസവും ചവച്ചിറക്കന്നത് അലർജിക്ക് നല്ലൊരു മരുന്നാണ് ഇങ്ങനെ 41ദിവസം തുടർച്ചയായി കഴിക്കണം

8 പച്ചക്കർപ്പൂരം. ചെറുനാരങ്ങ അരച്ചത്. രക്തചന്ദനം പൊടിച്ചത്. എന്നിവ ചേർത്ത് എണ്ണകാച്ചി തലയിൽ തേച്ച് പതിവായി കുളിക്കുന്നത് അലർജി മൂലമുണ്ടാകുന്ന തുമ്മലിന് നല്ലൊരു മരുന്നാണ്

9 വേപ്പിൻതൊലിയും ഏലത്തരിയും 50 ഗ്രാം വീതം  ചതച്ചെടുത്ത് നൂറു മില്ലി വെളിച്ചെണ്ണയിൽ കാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുന്നത് അലർജി മൂലമുണ്ടാകുന്ന തുമ്മലിന് നല്ലൊരു മരുന്നാണ്

10 ഇരട്ടിമധുരം. പൂവാംകുറുന്തൽ എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുന്നത് അലർജി മൂലമുണ്ടാകുന്ന തുമ്മൽ മാറാൻ നല്ലൊരു മരുന്നാണ് 


Post a Comment

Previous Post Next Post