കുടംപുളി ചില്ലറക്കാരനല്ല കുടംപുളിയുടെ ഔഷധഗുണങ്ങൾ

കുടംപുളിയുടെ പ്രധാന ഔഷധഗുണങ്ങൾ,കുടംപുളി,വണ്ണംകുറക്കാൻ കുടംപുളി,ഔഷധ സസ്യങ്ങൾ,മത്തി കുടംപുളിയിട്ടത് ഹൃദയാരോഗ്യത്തിന് നല്ലത്,അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളി തന്നെ രക്ഷ !,പൈൽസിന്റെ കാരണങ്ങൾ,പുളിന്തൈലം,ഔഷധം,വയൽച്ചുള്ളി,നീർച്ചുള്ളി,കാരച്ചുള്ളി,പൈല്‍സിന് നാട്ടുവൈദ്യങ്ങള്‍,medicinal plants അയമോദകം | ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും| അയമോദകം|ഔഷധ ഗുണങ്ങൾ|,#medicinal plants and names in malayalam #ഔഷധ സസ്യങ്ങൾ #ആയുർവ്വേദം,ആയുർവേദം,വണ്ണം കുറയാൻ,കിരുട്ടാർ നെല്ലി

പലതരം കറികൾക്ക് പുളിപ്പ് രസം നൽകുന്ന ഒന്നാണ് കുടംപുളി പരമ്പരാഗതമായ പല കറിക്കൂട്ടുകൾക്കും സ്വാദ്  വർദ്ധിപ്പിക്കാനായി കുടംപുളി ഉപയോഗിക്കാറുണ്ട് ഇത് പ്രധാനമായും കേരളത്തിലും കർണാടകത്തിലും ആണ് കൃഷി ചെയ്യുന്നത് കുടംപുളിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ് ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്  ആസിഡിന്റെ ലക്ഷ്യം ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാൻ വളരെ പ്രയോജനകരമാണ് അതുമാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴിയുണ്ടാകുന്ന രോഗങ്ങളെ തടയാനും സഹായിക്കും കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം കൂടാതെ തളിരില വിത്ത് വേരിലെ തൊലി എന്നിവയും ഉപയോഗിക്കാറുണ്ട് കുടംപുളി ഔഷധമായും ആഹാരമായും ഉപയോഗിക്കുന്നു കുടംപുളിയുടെ തോടിൽ അമ്ളങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു ഹൈഡ്രോ സിട്രിക് ആസിഡ്  ടാർടാറിക് ആസിഡ്i ഐസൊഗാർസിനോൽ എന്നിവയാണ് കുടംപുളി തോടിലെ പ്രധാന അമ്ലങ്ങൾ കുടംപുളി വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു ഒപ്പം തന്നെ ദഹനശക്തി വർദ്ധിപ്പിക്കുന്നു കുടംപുളി ഹൃദയത്തിന് ബലം കൊടുക്കുന്നതും രക്ത ദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ് കൂടാതെ കുടംപുളിയുടെ മറ്റ് ഔഷധപ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം 

$ads={1}

1 ടോൺസലൈറ്റിസിന്

കുടംപുളി ഉപ്പും ചേർത്ത് വെള്ളം തിളപ്പിച്ച് തണുപ്പിച്ച വായിൽ കൊണ്ടാൽ ടോൺസലൈറ്റിസ് മാറിക്കിട്ടും

2 പൊള്ളലിന് 

 കുടംപുളി കാടിവെള്ളത്തിൽ അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും

3 മോണപഴുപ്പിന് 

കുടംപുളി തീ കനലിൽ ഇട്ടു ചുട്ടു പൊടിച്ച് ഉപ്പു പൊടിയും ചേർത്ത് ദിവസവും പല്ലു തേച്ചാൽ മോണപഴുപ്പ് മാറികിട്ടും

4 ദഹനക്കേടിന്

 കുടംപുളിയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്കാ വലിപ്പത്തിൽ കഴിക്കുന്നത് ദഹനക്കേടിന് നല്ലൊരു മരുന്നാണ്

$ads={2}

5 തൊണ്ടവേദനയ്ക്ക്

 രണ്ടോ മൂന്നോ തുള്ളി കുടംപുളി നീര് തൊണ്ടയിൽ പുരട്ടിയാൽ തൊണ്ടവേദനയ്ക്ക് വേഗം ശമനം കിട്ടും

6 പൈൽസിന് 

 കുടംപുളി ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം തൈരിൽ കലക്കി ദിവസവും രണ്ടു നേരം കുടിക്കുന്നത് പൈൽസിന് വളരെ ഫലപ്രദമാണ് Previous Post Next Post