ചെങ്കണ്ണ് പെട്ടെന്ന് മാറാൻ ചില ഒറ്റമൂലികൾ


പ്രായഭേദമന്യേ എല്ലാവരുടെയും കണ്ണുകളെയും ബാധിക്കുന്ന ഒരു അണുബാധയാണ് ചെങ്കണ്ണ്. വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരുന്ന ഒരു രോഗം കൂടിയാണ്.  കണ്ണിന് ചില അസൗകര്യങ്ങൾ ഉണ്ടാക്കും എന്ന ഒഴിച്ചാൽ അത്ര അപകടകരമായ ഒരു രോഗമല്ല ചെങ്കണ്ണ്. ചികിത്സ ഒന്നും ചെയ്തില്ലെങ്കിൽ പോലും ഒരാഴ്ച കൊണ്ട് തനിയെ സുഖപ്പെടുന്ന ഒരു രോഗം കൂടിയാണ് ചെങ്കണ്ണ്. എന്നാൽ ചെങ്കണ്ണ് വന്നാൽ പെട്ടെന്ന് സുഖപ്പെടുത്താൻ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം.

$ads={1}

1 കടുക്കയും ചന്ദനവും അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കണ്ണിൽ എഴുതുന്നത് ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

2 വെള്ളരിയുടെ തളിരില പിരിഞ്ഞു നീര് കണ്ണിൽ ഇറ്റിക്കുന്നതും ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

3 നന്ത്യാർവട്ടത്തിന്റെ പൂവ് ഏറെനേരം വെള്ളത്തിലിട്ടു ആ വെള്ളം കൊണ്ട് കണ്ണ് ഇടയ്ക്കിടെ കഴുകുന്നതും ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

4 തെച്ചി പൂവും കീഴാർനെല്ലിയും ചതച്ച് മുലപ്പാലിൽ ചാലിച്ച് കിഴികെട്ടി  പിഴിഞ്ഞ് കണ്ണിൽ ഇറ്റിക്കുന്നതും ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

5 അടപതിയൻ കിഴങ്ങിന്റെ നീരും മുലപ്പാലും ചേർത്ത് കണ്ണിൽ ഇറ്റിക്കുന്നതും ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

6 ആകാശവള്ളി ചെടിയുടെ നീര് കണ്ണിൽ ധാരകോരിയാൽ ചെങ്കണ്ണിന് പെട്ടെന്ന് ശമനം ലഭിക്കും


7 കരിക്കിൻ വെള്ളം കൊണ്ട് കണ്ണിൽ ധാര കോരുന്നത് ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

8 ചെറുതേൻ കണ്ണിൽ എഴുതുന്നതും ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

$ads={2}

9 നന്ത്യാർവട്ടത്തിന്റെ പൂവ് നുള്ളുമ്പോൾ ഉള്ള കറയും വെളുത്ത ശങ്കു പുഷ്പം പിഴിഞ്ഞ നീര് ആക്കിയതും ചേർത്ത് കണ്ണിൽ എഴുതിയാൽ ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും

10 തേക്കടയുടെ നീരും മുലപ്പാലും സമം ചേർത്ത് കണ്ണിൽ ധാര ഇടുന്നതും ചെങ്കണ്ണ് പെട്ടെന്ന് മാറാൻ സഹായിക്കും 


Previous Post Next Post