കണ്ണിനു ചുറ്റും കറുപ്പ് വരുന്നത് തടയാൻ ചില ഒറ്റമൂലികൾ

കണ്ണിനു താഴെയുള്ള കറുപ്പ് വരുന്നത് തടയാൻ,കഴുത്തിനു ചുറ്റും ഉള്ള കറുപ്പ് മാറാൻ ഒരു easy remedy,കഴുത്തിലെ കറുപ്പ് മാറ്റാൻ 5 വഴികൾ,കഴുത്തിലെ കറുപ്പ് നിറം മാറാൻ,കഴുത്തിലെ കറുപ്പ് മാറാൻ,സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം മാറാൻ,തുടയിടുക്കില്ലെ കറുപ്പ് മാറാൻ,dark neck ( കഴുത്തിലെ കറുപ്പു നിറം,കണ്ണിന്കണ്ണിനു ചുറ്റുമുള്ള വേദനയ്ക്കും കണ്ണിന് കൂടുതൽ കുളിർമ കിട്ടാനും.,മുഖത്തെ ചുളിവ് മാറ്റാൻ എളുപ്പവഴി,കണ്ണിന്റെ കാഴ്ച്ച

പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. മാനസിക പിരിമുറുക്കം ഉറക്കമില്ലായ്മയുമാണ് ഇതു വരാനുള്ള പ്രധാന കാരണം. പാരമ്പര്യവും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 പാലും നേന്ത്രപ്പഴവും ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി കറുപ്പുള്ള ഭാഗങ്ങളിൽ പതിവായി പുരട്ടുക

2 വെള്ളരിക്കാ നീര് കണ്ണിനു ചുറ്റും കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താൽ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറുന്നതാണ്

3 ത്രിഫല അരച്ച തൈരിൽ ചാലിച്ച് കണ്ണിനു ചുറ്റുമുള്ള കറുപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ഒരാഴ്ച ചെയ്താൽ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറും

3 തേൻ പതിവായി കണ്ണിനു ചുറ്റും പുരട്ടുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറാൻ സഹായിക്കും

4 കണ്ണിനു ചുറ്റും കുങ്കുമാദി ലേപനം പുരട്ടിയശേഷം തണുത്തവെള്ളം പഞ്ഞിയിലോ തുണി കഷണത്തിലോ മുക്കി കൺപോളകൾക്ക് മുകളിൽ വെച്ച് അരമണിക്കൂർ കിടക്കുക ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ഒരാഴ്ച ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറുന്നതാണ്


5  കണ്ണിനു താഴെ കറുപ്പ് ഉള്ള ഭാഗങ്ങളിൽ കോൾഡ്ക്രീം പുരട്ടിയശേഷം നല്ലതുപോലെ തണുത്തവെള്ളത്തിൽ പഞ്ഞിയോ തുണിക്കഷണമോ നോക്കി കൺപോളകൾക്ക് മുകളിൽ വച്ച് അരമണിക്കൂർ കിടക്കുക ഇങ്ങനെ പതിവായി ഒരാഴ്ച ചെയ്താൽ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറുന്നതാണ്

$ads={2}

6 തക്കാളിയോ ഉരുളക്കിഴങ്ങോ കനം കുറച്ച് മുറിച്ച് കണ്ണിനു താഴെ വച്ച് അരമണിക്കൂർ കിടക്കുക ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കും

7 നല്ലതുപോലെ തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വച്ച് അരമണിക്കൂർ കിടക്കുക അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ്   മാറാൻ സഹായിക്കും

8 നാരങ്ങാനീരും വെള്ളരിക്കാ നീരും ഉരുളക്കിഴങ്ങിന്റെ നീരും സമമെടുത്ത് നല്ലവണ്ണം മിക്സ് ചെയ്തു കണ്ണിനു താഴെ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താൽ കണ്ണിനു താഴെയുള്ള കറുപ്പ് നിറം പെട്ടെന്ന് മാറാൻ സഹായിക്കും

9 നല്ലതുപോലെ തണുത്ത കട്ടൻചായ പഞ്ഞിയിൽ മുക്കി കണ്ണിനു താഴെ കറുപ്പുള്ള ഭാഗത്ത് വെക്കുക 20 മിനിറ്റിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ  ഒരാഴ്ച പതിവായി ചെയ്താൽ കണ്ണന് താഴെയുള്ള കറുപ്പ് നിറം പെട്ടെന്ന് മാറാൻ സഹായിക്കും

വളരെ പുതിയ വളരെ പഴയ