കൺകുരു പെട്ടന്ന് മാറാൻ ചില ഒറ്റമൂലികൾ

കൺ കുരു പെട്ടെന്ന് മാറാൻ,കൺ കുരു മാറാൻ,കൺകുരു ഒറ്റമൂലി,കൺ കുരു മാറാൻ ദുആ,കണ്ണിൽ കുരു മാറാൻ ദുആ,പൈൽസ് മാറാൻ,കണ്ണിലെ കുരു മാറാൻ home remedy,കണ്ണ് വേദന മാറാന്,കൺകുരു മാറാൻ,മൂലക്കുരു,#കൺകുരുമാറാൻപരിഹാരമാർഗങ്ങൾ# #howtogetridoffromeyestye#,കണ്ണിലെ കുരു,കണ്ണ് വെള്ളം വരുന്നു,എത്നിക് ഹെൽത്ത് കോർട്ട്,പുരികം വളരാൻ,വണ്ണം കുറക്കാൻ,എങ്ങനെ മരുന്നില്ലാതെ പരിഹരിക്കാം ?,മലബന്ധം,മുടി വളരാൻ,കൊറോണയോ സാധാരണ പനിയോ നമുക്ക് തന്നെ തിരിച്ചറിയാം,mukham വെളുക്കാൻ

ജീവിതത്തിലൊരിക്കലെങ്കിലും കൺകുരു വരാത്തവർ വളരെ ചുരുക്കമായിരിക്കും. വേനൽക്കാലത്ത് കണ്ണുകളെ ബാധിക്കുന്ന ഒരു രോഗം കൂടിയാണ് കൺകുരു. കൺപോളകളിൽ ഉണ്ടാകുന്ന തടിപ്പും ചുവപ്പുനിറവും കണ്ണുവേദന കണ്ണിനു ചുറ്റുമുള്ള ചൊറിച്ചിൽ എന്നിവയെല്ലാം കൺകുരുവിന്റെ ലക്ഷണങ്ങളാണ്. കൺകുരു വേഗം മാറാൻ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

1 ഇരട്ടിമധുരം തേനിൽ അരച്ച് ഇടയ്ക്കിടെ കണ്ണിൽ പുരട്ടുന്നത് കൺകുരു പെട്ടെന്ന് മാറാൻ സഹായിക്കും

2 മല്ലി ഇട്ട് തിളപ്പിച്ച വെള്ളം നന്നായി തണുത്തതിനുശേഷം ഈ വെള്ളം കൊണ്ട് ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കണ്ണ് കഴുകുന്നത് കൺകുരു പെട്ടെന്ന് മാറാൻ സഹായിക്കും

3 കുരുവില്ലാകടുക്ക തേനിൽ അരച്ച് ഇടയ്ക്കിടെ കണ്ണിൽ പുരട്ടുന്നത് കൺകുരു  പെട്ടെന്ന് മാറാൻ സഹായിക്കും

4 പേരയില ഇട്ടു വെള്ളം തിളപ്പിച്ച് വെള്ളം തണുത്തതിനു ശേഷം ഈ വെള്ളത്തിൽ പഞ്ഞി മുക്കി കൺകുരു ഉള്ള ഭാഗത്ത് 10 മിനിറ്റ് നേരം വയ്ക്കുക ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ ചെയ്താൽ കൺകുരു പെട്ടെന്ന് മാറാൻ സഹായിക്കും

5 ഗ്രാമ്പൂ പനിനീരിൽ ഉരസി കുഴമ്പ് രൂപത്തിലാക്കി ദിവസം രണ്ടോ മൂന്നോ നേരം കണ്ണിൽ പുരട്ടുന്നത് കൺകുരു പെട്ടെന്ന് മാറാൻ സഹായിക്കും

6 കറ്റാർവാഴയുടെ നീര് കണ്ണിനു ചുറ്റും പുരട്ടി 10 മിനിറ്റിന് ശേഷം കഴുകിക്കളയാം ഇങ്ങനെ ദിവസത്തിൽ മൂന്നു പ്രാവശ്യം ചെയ്താൽ കൺകുരുവിന് ആശ്വാസം കിട്ടും


7 ഉരുളക്കിഴങ്ങ് തൊലികളഞ്ഞ ശേഷം ഇത് ചുരണ്ടിയെടുത്ത് ഒരു തുണിയിൽ കിഴികെട്ടി കൺകുരു ഉള്ള ഭാഗത്ത് പത്തോ പതിനഞ്ചോ മിനിറ്റ് വയ്ക്കുക ഇങ്ങനെ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ കൺകുരുവിന് ആശ്വാസം കിട്ടും

$ads={2}

8 തഴുതാമവേര് തേനിൽ അരച്ച് ഇടയ്ക്കിടെ കണ്ണിൽ പുരട്ടുന്നതും കൺകുരു പെട്ടെന്ന് മാറാൻ സഹായിക്കും

9 ശുദ്ധി ചെയ്ത ആവണക്കെണ്ണ കണ്ണിൽ പുരട്ടുന്നതും കൺകുരുവിന് പെട്ടെന്ന് ശമനം കിട്ടാൻ സഹായിക്കും

10 കദളിമാണം അരച്ച് കണ്ണിൽ പുരട്ടുന്നതും കൺകുരുവിന് ശമനം കിട്ടാൻ സഹായിക്കും
Previous Post Next Post