കുരുമുളകിന്റെ നാമറിയാത്ത ഔഷധഗുണങ്ങൾ | Kurumulakinte Gunangal


കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ,കുരുമുളകിൻ്റെ ദോഷ ഫലങ്ങൾ,കുരുമുളക് ഗുണങ്ങൾ,ഔഷധ ഗുണങ്ങൾ,കുരുമുളക്,കാരക്കയിലെ ഔഷധഗുണങ്ങള്‍,കുരുമുളകും മഞ്ഞളും,മുഹക്കുരു എങ്ങനെ കളയാം,മഞ്ഞളിന്റെ അത്ഭുതകരകയ 10 ഗുണങ്ങൾ | fjd entertainment,കുരുമുളകും നെഞ്ചെരിച്ചിൽ,ഭക്ഷണങ്ങൾ,രണ്ടാമത് ചൂടാക്കി കഴിക്കരുത്,ചമ്മന്തി,medicinalplant,kurumulaku,pepper,black pepper benefits,benefits of black pepper,health benefits of black pepper,black pepper,health,health tips,health benefits kurumulakinte gunangal,kurumulak,kurumulaku,skin whitening,moringa,kumarakom treasures malayalam,health tips in malayalam language,in malayalam,moringa good for anxiety,moringa toxic,benefits of moringa leaves,healthy joints,kitchen teasty,health benefits of mangosteen,kumarakom treasures health tips,kumarakom treasures,kerala,moringa bowel syndrome,health tips in malayalam,grambu engane upayogikam,malayalam,pepper benefits in malayalam

കേരളീയരുടെ ഭക്ഷണശീലങ്ങളുമായും ഔഷധസേവകളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് കുരുമുളക്, കുരുമുളകിന്റെ ഔഷധഗുണങ്ങൾ ഭാരതീയയർ വളരെ കാലം മുമ്പ് തന്നെ തിരിച്ചറിഞ്ഞിരുന്നു. കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ ഒത്തിരി വലുതാണ് .ചുരുങ്ങിയത് മൂന്ന് കുരുമുളക് എങ്കിലും ദിവസവും ചവച്ചരച്ച് കഴിച്ചാൽ പോലും ശരീരത്തിന് കിട്ടുന്ന ഗുണങ്ങൾ നിരവധിയാണ്. പലതരത്തിലുള്ള വൈറ്റമിനുകൾ ധാതുക്കൾ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് കുരുമുളക്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഒന്നാണ് കുരുമുളക് . കുരുമുളക് നമ്മൾ കഴിക്കുമ്പോൾ ഇതിലുള്ള വൈറ്റമിൻ സി നമ്മുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ബാക്ടീരിയ വൈറസ് എന്നിവയിൽ നിന്നെല്ലാം നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു .മാത്രമല്ല ഇതുമൂലം ചുമ ജലദോഷം പനി മറ്റ് രോഗങ്ങളെ തടുക്കുകയും ചെയ്യുന്നു.  ഒപ്പം ദഹനത്തെ നല്ല രീതിയിൽ മെച്ചപ്പെടുത്തി മലബന്ധം വയറിളക്കം പ്രശ്നങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളകിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

$ads={1}

 1 പല്ലുവേദനയ്ക്ക്

 ദിവസവും രണ്ടുനേരം പതിവായി കുരുമുളകും, ഉപ്പും ,പൊടിച്ചു പല്ലുതേച്ചാൽ പല്ലുവേദന മാറാൻ നല്ലൊരു മരുന്നാണ്

 2 കഫക്കെട്ടിന്

 കഫക്കെട്ടിനുള്ള നല്ലൊരു മരുന്നാണ് കുരുമുളക്, കുരുമുളക്, ചുക്ക്, തിപ്പലി എന്നിവ സമമെടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായമാക്കി നാലിലൊന്നായി വറ്റിച്ച് 20 മില്ലി വീതം രാവിലെയും രാത്രിയിലും കഴിച്ചാൽ കഫക്കെട്ടും അതിനോടനുബന്ധിച്ചുള്ള പനിയും മാറാൻ നല്ലൊരു ഔഷധമാണ് അതുപോലെ കുരുമുളക് ഇട്ട് വെള്ളം തിളപ്പിച്ച് കുടിചാലും കഫക്കെട്ട് മാറാൻ നല്ലൊരു മരുന്നാണ് .

 3 ഉളുക്കിന്

 കുരുമുളകിന്റെ ഇല വാട്ടി ചെറിയ ചൂടോടെ ഉളുക്കിയ ഭാഗത്ത് പതുക്കെ തടവിയാൽ ഉളുക്ക് മാറിക്കിട്ടും

  4 ടോൺസിലൈറ്റിസിന് 

 കുരുമുളക് ചുക്ക് തിപ്പലി ഇവ സമം പൊടിച്ച് കൽക്കണ്ടമോ തേനോ ചേർത്ത് ടീസ്പൂൺ വീതം കഴിക്കുന്നത് ടോൺസിലൈറ്റിസ് മാറാൻ നല്ലൊരു മരുന്നാണ്

 5 ഒച്ചയടപ്പിന്

 ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ കുരുമുളക് ചേർത്ത് കഴിച്ചാൽ ഒച്ചയടപ്പ് മാറാൻ നല്ലൊരു മരുന്നാണ്

 6 ചൊറിക്ക്

 കുരുമുളക് ഇല വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ ചൊറി ചിരങ്ങ് മുതലായവ ശമിക്കും

 7 തൊണ്ട വീക്കത്തിന്

 പാലിൽ കുരുമുളകുപൊടിയും മഞ്ഞപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് വാങ്ങി അരിച്ചെടുത്ത് ചെറിയ ചൂടോടെ കുടിക്കുന്നത്  തൊണ്ട വീക്കത്തിന് നല്ലൊരു മരുന്നാണ്   

8  ജലദോഷത്തിന്

 കുരുമുളക് മല്ലി ചുക്ക് എന്നിവ തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത്  ജലദോഷത്തിന് നല്ലൊരു മരുന്നാണ്

$ads={2}

 9 വില്ലൻ ചുമയ്ക്ക്

 കുരുമുളക് ജീരകം വയമ്പ് മഞ്ഞൾ എന്നിവ കഷായം വെച്ച് കൽക്കണ്ടം ചേർത്ത് കഴിച്ചാൽ വില്ലൻ ചുമയ്ക്ക് ശമനം കിട്ടും

 10 ആസ്മയ്ക്ക്

1 ഗ്ലാസ് പാലിൽ അല്പം കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും കലക്കി മൂന്നു ദിവസം തുടർച്ചയായി കഴിച്ചാൽ ആസ്മ വില്ലൻ ചുമ ജലദോഷം എന്നിവ ശ്രമിക്കാൻ നല്ലൊരു മരുന്നാണ് 

Previous Post Next Post