മുഖം തക്കാളി പോലെ തുടുക്കാൻ തൈര് കൊണ്ടുള്ള ഫേസ്പാക്ക്

തൈര്,തൈര് ഫേഷ്യൽ വീട്ടിൽ തന്നെ,വെളുപ്പിക്കാം,ഉരുളക്കിഴങ്ങ്,വെളുക്കാൻ,മുഖം വെളുക്കാൻ,തൈരിന്റെ ഗുണങ്ങൾ,മുഖം നിറം വെക്കാൻ,ഓട്സ്,നിറം കൂട്ടാൻ,വീട്ടിലിരുന്ന്,ayurveda,treatment,skin disease,backpain,psoriasis,neck pain,stroke,hair growth,dandruff,hospitals near me,nearby hospital,kerala ayurveda,ayurvedic treatment,ayurvedic,immunity,decoction,immune system,best treatment,best hospital,best doctor,ayurveda malayalam

മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ എല്ലാവരും എല്ലാ വഴികളും പരീക്ഷിക്കുന്ന വരാണ് നമ്മൾ പലരും എന്നാൽ പരീക്ഷണങ്ങളിൽ പലതും ദോഷമായി ആണ് സംഭവിക്കുന്നത് പ്രകൃതിദത്തമായ രീതിയിൽ മുഖത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് തൈര് അത് എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം

$ads={1}

 നാരങ്ങാ തൊലിയും തൈരും

 എണ്ണമയമുള്ള ചർമ്മമുള്ളവർ ഉണങ്ങിയ നാരങ്ങാത്തൊലി പൊടിച്ചെടുത്ത് തൈരിൽ ചേർത്ത് കുഴമ്പ് രൂപമാക്കി അതിൽ പുരട്ടുന്നത് വളരെ നല്ലതാണ് വാർദ്ധക്യം തടയാൻ സഹായിക്കുന്ന ചില ഘടകങ്ങൾ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ഈ ഫേസ് പാക്ക് നിങ്ങളുടെ യൗവനം നിലനിർത്താൻ സഹായിക്കും

 തൈരും ഒലിവു ഓയിലും കസ്തൂരിമഞ്ഞളും

 തൈരും ഒലിവുഓയിലും കസ്തൂരി മഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് വളരെ നല്ലതാണ് നന്നായി പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടി ഉണങ്ങിയതിനുശേഷം കഴുകിക്കളയാം ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവും മുഖത്തെ പാടുകളും ഇല്ലാതാക്കാൻ സഹായിക്കും
 തൈരും അരിപ്പൊടിയും

 തൈരും അരിപ്പൊടിയും മിക്സ് ചെയ്തു മുഖത്തു പുരട്ടുന്നത് മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ഒരു ടേബിൾസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ അരിപ്പൊടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു മുഖത്ത് പുരട്ടിയ ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നത് മുഖത്തിന് വളരെ നല്ലതാണ്

 ഉരുളക്കിഴങ്ങും തൈരും ഗ്ലിസറിനും 

 മുഖത്ത് കറുത്ത പാടുള്ള വർ ഉരുളക്കിഴങ്ങു നീരും തൈരും ഗ്ലിസറിനും മിക്സ് ചെയ്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ സഹായിക്കും


 തൈരും തേനും

 വരണ്ട ചർമ്മമുള്ളവർ രണ്ട് ടേബിൾസ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് ഫേസ് പായ്ക്ക് തയ്യാറാക്കി മിശ്രിതം നിങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ  കഴുകിക്കളയുക ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചർമത്തിന് തിളക്കവും പ്രതിരോധശേഷിയും കൂട്ടാൻ സഹായിക്കും

 കടലമാവും തൈരും

 എണ്ണമയമുള്ള ചർമ്മമുള്ളവർ ഒരു ടേബിൾ സ്പൂൺ കടലമാവും ടേബിൾസ്പൂൺ തൈരും നന്നായി മിക്സ് ചെയ്തു ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച്‌ 10 മിനിറ്റിനു ശേഷം തണുത്ത  വെള്ളത്തിൽ കഴുകി കളയുക ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്തു ചർമത്തിന് നല്ല തിളക്കവും നിറവും കിട്ടാൻ സഹായിക്കും

 തൈരും മഞ്ഞൾ പൊടിയും

 തൈര് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു മുഖത്ത് പുരട്ടുക 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുഖം തിളക്കമുള്ളതും മുഖം ആരോഗ്യമുള്ളതുമാക്കുന്നു

 തൈരും തക്കാളിയും

 ഏതുതരം ചർമ്മമുള്ളവർക്കും ചെയ്യാൻ പറ്റിയ ഒരു ഫേസ്പാക്ക് ആണ് തൈരും തക്കാളിയും തക്കാളി നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം തൈരും ചേർത്ത് ഈ മിശ്രിതം നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക 10 മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക മുത്തേ കരിവാളിപ്പു മാറ്റുവാൻ ഇത് ഏറെ സഹായിക്കും

$ads={2}

 തൈരും വെള്ളരിക്കയും 

 വെള്ളരിക്ക നല്ലതുപോലെ അരച്ച് അതിന്റെ ജ്യൂസ് എടുത്ത് തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക 20 മിനിറ്റിനു ശേഷം കഴുകിക്കളയുക ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് നല്ല പ്രസരിപ്പ് കിട്ടാൻ സഹായിക്കും

 തൈരും കറ്റാർവാഴയും

 തൈരും കറ്റാർവാഴയുടെ ജെല്ലും ഒലിവ് ഓയിലും സമയമെടുത്ത് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക അരമണിക്കൂറിനുശേഷം കഴുകിക്കളയാം ചെയ്യുന്നത് മുഖത്തിന് നല്ല തിളക്കം കിട്ടുവാൻ സഹായിക്കും Previous Post Next Post