പ്രമേഹം തടയാൻ 20 ഒറ്റമൂലികൾ

 
പ്രമേഹം,#പ്രമേഹം തടയാം,പ്രമേഹം ലക്ഷണങ്ങള്,പ്രമേഹം ഭക്ഷണം,പ്രമേഹം കുറക്കാന്,പ്രമേഹം ഭക്ഷണക്രമം,പ്രമേഹവും ക്യാൻസറും തടയാൻ പാഷൻഫ്രൂട്ട്,പ്രമേഹം കുറയാന്,പ്രമേഹം കുറക്കാൻ,എന്താണ് പ്രമേഹം,പ്രമേഹം വരുന്ന വഴി,പ്രമേഹം ലക്ഷണങ്ങൾ,പ്രമേഹം നിയന്ത്രിക്കാൻ,പ്രമേഹം നിയന്ത്രിക്കാം,പ്രമേഹം മാറാന് നല്ല ഭക്ഷണം,#പ്രമേഹം എങ്ങനെ ഇല്ലാതാക്കാം,അറിയാമോ ? പ്രമേഹത്തെ തടയാന്‍ മാത്രമല്ല,#പ്രമേഹത്തിന് പരിഹാരം,കുറയാൻ,ഷുഗർ കുറയാൻ,മലയാളം,ഹൃദ്രോഗം,ആരോഗ്യ കുറുപ്പ്

നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥി  ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ ഇൻസുലിന്റെ അളവിൽ കുറവ് ഉണ്ടാകുമ്പോഴോ ഉത്പാദിപ്പിക്കപ്പെട്ട ഇൻസുലിൻ ആവശ്യാനുസരണം ഉപയോഗിക്കാതെ വരുമ്പോഴോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു  ഈ അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്  പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം വ്യായാമം തന്നെയാണ് അതിനുശേഷം ആഹാരക്രമീകരണം ആണ്  പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരുകൂട്ടം ഔഷധങ്ങളെപ്പറ്റി അറിയാം

$ads={1}

 1 30 ഗ്രാം ഉലുവ കഴുകി വൃത്തിയാക്കി ഒരു ഓട്ടു പാത്രത്തിലിട്ട് മുടത്തക്കവണ്ണം വെള്ളമൊഴിച്ച് 24മണിക്കൂർ  കുതിർത്തതിനു ശേഷം ആ വെള്ളത്തിൽ തന്നെ അരച്ച് കാലത്ത് വെറുംവയറ്റിൽ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

2 കുമ്പളങ്ങാ നീരും വാഴപ്പിണ്ടി അരച്ചു പിഴിഞ്ഞ നീരും കൂവളത്തില അരച്ചതും കൂടി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 3 പച്ച നെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും കൂടി മൂന്ന് ഔൺസ് വീതം അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

4 ആര്യവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്ത് വെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 5 മഞ്ഞൾ നെല്ലിക്ക അമൃത് എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 6 ത്രിഫലതോടും മരമഞ്ഞൾതൊലിയും ദേവദാരം എന്നിവ കഷായം വെച്ച് തേൻ മേമ്പൊടിയായി ചേർത്ത് പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

7 പച്ച പാവയ്ക്കയുടെ നീര് പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 8 അരഗ്രാം കന്മദം കാച്ചിയ പാലിൽ ചേർത്ത് പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 9 ഞാവൽ കുരു ഉണക്കിപ്പൊടിച്ചത് ഒരു ഗ്രാം വീതം  മൂന്നു നേരം പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

10  മുരിക്കിൻ തൊലി കഷായം വച്ച്  തേൻ ചേർത്ത് കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 11 വാളൻപുളി കുരുവിന്റെ തൊലി ഉണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം വീതം തേനിൽ ചേർത്തു കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

12 ഏഴിലംപാല തൊലി കഷായംവെച്ച് തേനിൽ ചേർത്ത് പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 13 ബ്രഹ്മി  അരച്ച്  കാച്ചിയ പാലിൽ കലക്കി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 14 ചക്കരക്കൊല്ലിയുടെ ഇല ഉണക്കിപ്പൊടിച്ച് പശുവിൻപാലിൽ ചേർത്ത് പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 15 ചന്ദനം അരച്ചത് ഒരൗൺസ് നെല്ലിക്കാനീരിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 16 വെളുത്തുള്ളി ചതച്ച്  പാൽ കാച്ചി പതിവായി കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

17 മുഞ്ഞവേരിന്റെ തൊലി കഷായം വച്ച് കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

$ads={2}

 18 മാവിന്റെ തളിരില ഉണക്കിപൊടിച്ചത് കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 19 ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി പതിവായി കുടിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

 20 അര ഗ്ലാസ് വാഴപ്പിണ്ടി നീരിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് പതിവായി കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

  ഈ ഔഷധങ്ങളുടെ ഉപയോഗത്തോടൊപ്പം  ചിട്ടയായ വ്യായാമവും ഭക്ഷണക്രമീകരണവും വളരെ അത്യാവശ്യമാണ് 
Previous Post Next Post