മൂത്രത്തിൽ കല്ല് വളരെ പെട്ടെന്ന് മാറ്റാം

മൂത്രത്തില് കല്ല് വേദന കല്ലുരുക്കി എങ്ങനെ ഉപയോഗിക്കാം കല്ല് ഉരുക്കി ചെടി മൂത്രത്തില് കല്ല് ഭക്ഷണം മൂത്രക്കല്ല് ഒറ്റമൂലി മൂത്രത്തില് കല്ല് ആയുര്വേദം കിഡ്നി സ്റ്റോണ് ഭക്ഷണം മൂത്രത്തില് കല്ല് കാരണം


മൂത്രത്തിൽ കല്ല് പലരെയും അലട്ടുന്ന പ്രശ്നമാണ് പ്രത്യേകിച്ച് പുരുഷന്മാർക്കാണ് ഇത് ഉണ്ടാകുന്നത് നല്ലതുപോലെ  വെള്ളം കുടിച്ചില്ലെങ്കിൽ ഏതു കാലാവസ്ഥയിലും മൂത്രത്തിൽ കല്ല് വരാനുള്ള സാധ്യത കൂടുതലാണ് എന്നാൽ മൂത്രത്തിൽ കല്ല് മാറ്റാൻ  പ്രകൃതിദത്തമായ പല മാർഗ്ഗങ്ങളും ഉണ്ട് അത് എങ്ങനെയാണെന്ന് നോക്കാം

 മുരിങ്ങ വേര് കഷായം വെച്ച് ചെറിയ ചൂടോടെ ദിവസം രണ്ടു നേരം കുടിക്കുക മുരിങ്ങയുടെ തോലും ഉപയോഗിക്കാം മുരിങ്ങത്തൊലിയും ജീരകവും ചേർത്ത് അരച്ച് ചെറിയ ഉരുളകളാക്കി ഭക്ഷണത്തിനു മുമ്പ് ദിവസവും രണ്ടുനേരം കഴിക്കുന്നത് മൂത്രത്തിൽ കല്ല് അലിയിച്ചു കളയാൻ സഹായിക്കും

 വാഴപ്പിണ്ടി നീര് ( പ്രത്യേകിച്ച് പാളയൻകോടൻ വാഴയുടെ ) ദിവസവും ഓരോ ഗ്ലാസ് കുടിക്കുക

 ദിവസവും ഓരോ സ്പൂൺ തുളസിയില നീര് കഴിക്കുന്നതും മൂത്രത്തിൽ കല്ല് അലിയിച്ചു കളയാൻ സഹായിക്കുന്നു

 ദിവസവും ഓരോ ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് മൂത്രത്തിൽ കല്ല് അലിയിച്ചു കളയാൻ സഹായിക്കുന്നു

 ഒരു സ്പൂൺ നാരങ്ങാ നീരും ഒരു സ്പൂൺ ഒലിവ് ഓയിലും ചേർത്ത് കഴിക്കുന്നതും മൂത്രത്തിൽ കല്ല് അലിയിച്ചു കളയാൻ നല്ലൊരു മാർഗം

 കല്ലുരുക്കി നമ്മുടെ ചുറ്റുപാടും  ധാരാളമായി കാണുന്ന ഒരു സസ്യമാണ് കല്ലുരുക്കി അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് ദിവസവും മൂന്നു നേരം കഴിച്ചാൽ മൂത്രത്തിൽ കല്ല് പാടെ മാറുന്നതാണ്

 ചെറുനാരങ്ങയുടെ നീര് 40 മില്ലി വീതം ദിവസം നാലഞ്ചു നേരം കഴിക്കുന്നതും മൂത്രത്തിൽ കല്ല് അലിയിച്ചു കളയാൻ സഹായിക്കും

 അര കിലോ ബീൻസ് എടുത്ത് അതിനുള്ളിലെ പരിപ്പ് ഒഴിവാക്കി ചെറുകഷണങ്ങളാക്കി ഒരു ലിറ്റർ വെള്ളത്തിൽ ചെറിയ ചൂടിൽ വറ്റിച്ചെടുക്കുക നല്ലതുപോലെ വറ്റിക്കഴിയുമ്പോൾ മിക്സിയിലിട്ട് അടിച്ച് ജ്യൂസ് പരുവത്തിൽ ആക്കി എടുക്കുക ശേഷം അതിരാവിലെ വെറും വയറ്റിൽ കുടിക്കുക അതിനുശേഷം രണ്ടുമൂന്നു മണിക്കൂർ തുടർച്ചയായി മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം മൂന്നു മണിക്കൂറിനു ശേഷം ഭക്ഷണം കഴിക്കാം ഇത് മൂത്രത്തിൽ കല്ല് കളയാൻ നല്ലൊരു മാർഗമാണ്


Previous Post Next Post