ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ ചില ഒറ്റമൂലികൾ

പാദം വീണ്ട് കീറുന്നത് മാറാൻ,പാദത്തിൽ ഉണ്ടാകുന്ന വിണ്ടുകീറൽ,കയ്യും കാലും വെളുക്കാൻ,കാൽ വിണ്ടു കീറൽ,ഉപ്പൂറ്റി വിണ്ടു കീറൽ,കാൽപാദം വേദന,ഇരുണ്ട കാലുകൾ നിറം വെക്കാൻ,കാൽ വെടിച്ചു കീറൽ,ഉപ്പൂറ്റി വെടിച്ചു കീറൽ,മുട്ടുവേദന,കാലു വേദന മാറാൻ,മുട്ടുവേദന മാറാൻ,10 മിനിറ്റു കൊണ്ട് ഇരുണ്ട കാലുകൾ നിറം വെക്കാനും ചുളിവുകൾ മാറാനും,ഉപ്പൂറ്റി,നടുവേദന മാറാൻ,ഉപ്പൂറ്റി വേദന,ഉപ്പൂറ്റി വേദന മാറാൻ,pedicure വീട്ടിൽ ചെയ്യാം,cracked heels,home remedy for cracked heels,cracked heel,cracked leg,kuthikal vedippu,padham vedippu

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത് പല കാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത് കാൽപാദത്തിന് അടിയിലെ ചർമ്മത്തിന് കട്ടി കൂടുമ്പോഴാണ് പ്രധാനമായും ഉപ്പൂറ്റി വിണ്ടുകീറുന്നത് ചില ചെരിപ്പുകൾ ധരിക്കുമ്പോഴും ഉപ്പൂറ്റി വീണ്ടു കീറാറുണ്ട് കൂടുതൽ സമയം നിൽക്കുന്നവരിലും ഇങ്ങനെ സംഭവിക്കാറുണ്ട് ഇത് ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ നമുക്ക് മാറ്റിയെടുക്കാം അത് എങ്ങനെയാണെന്ന് നോക്കാം

$ads={1}

 മഞ്ഞൾ പൊടിയും നെയ്യും ആവണക്കെണ്ണയും തുല്യ അളവിൽ എടുത്ത് ചാലിച്ച ശേഷം ചെറുതായി ചൂടാക്കി ചെറിയ ചൂടോടെ ഉപ്പൂറ്റിയിൽ പുരട്ടി രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരു മാസം തുടർച്ചയായി ചെയ്താൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് പാടെ മാറുന്നതാണ്

 ചൂടുവെള്ളത്തിൽ 15 മിനിറ്റ് കാൽപാദം മുക്കിവച്ചശേഷം  വാഴപ്പഴം കുഴമ്പുരൂപത്തിലാക്കി ഉപ്പൂറ്റി വിണ്ടു കീറിയ ഭാഗത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം ഇങ്ങനെ രണ്ടാഴ്ച പതിവായി ചെയ്യുന്നത് ഉപ്പൂറ്റി  വീണ്ട്കീറിയത്  മാറാൻ സഹായിക്കും

 പച്ചമഞ്ഞളും വേപ്പിലയും തൈരും ചേർത്തരച്ച് കുഴമ്പ് രൂപത്തിലാക്കി ഉപ്പൂറ്റി വിണ്ടു കീറിയ ഭാഗത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറാൻ സഹായിക്കും

$ads={2}

 പച്ചരി തേങ്ങ വെള്ളത്തിൽ മൂന്നുദിവസം കുതിർത്ത് വച്ചശേഷം കുഴമ്പുരൂപത്തിൽ അരച്ച് ഉപ്പൂറ്റി വിണ്ടുകീറുന്ന ഭാഗത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറാൻ സഹായിക്കും

 പച്ച കശുവണ്ടിയുടെ കറ ഉപ്പൂറ്റി വിണ്ടു കീറിയ ഭാഗത്ത് പുരട്ടുന്നത് ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറാൻ ഏറ്റവും നല്ല ഒരു പരിഹാരമാർഗമാണ് രണ്ടാഴ്ച ഇങ്ങനെ ചെയ്താൽ ഉപ്പൂറ്റി വിണ്ടുകീറിയത് പാടെ മാറുന്നതാണ്

 താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച ശേഷം ഉപ്പൂറ്റി വിണ്ടുകീറുന്ന ഭാഗത്ത് പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറാൻ സഹായിക്കും

Previous Post Next Post